കേരളത്തിന് 35 കോടിയുടെ സഹായം പ്രഖ്യാപിച്ച് ഖത്തർ ഭരണാധികാരി

കേരളത്തിന് 50 ലക്ഷം ഡോളർ (34.89 കോടി) സഹായം പ്രഖ്യാപിച്ച് ഖത്തർ ഭരണാധികാരി. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ ഥാനിയാണ് ഇക്കാര്യം അറിയിച്ചത്. പ്രളയ ദുരന്തത്തിൽ അകപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനാണ് സഹായം നൽകുന്നതെന്ന് ഖത്തർ ഭരണകൂടം അറിയിച്ചിട്ടുണ്ട്.
അടിയന്തരസഹായമായി അഞ്ച് ലക്ഷം ഖത്തർ റിയാലിന്റെ (ഏകദേശം 95 ലക്ഷം രൂപ) ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഖത്തർ ചാരിറ്റി വഴി നടപ്പാക്കും. ഖത്തർ ചാരിറ്റിയുടെ ഇന്ത്യയിലെ പ്രതിനിധിക്ക് ഇത് സംബന്ധിച്ച നിർദ്ദേശം നൽകി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here