Advertisement

ഇടമലയാർ അണക്കെട്ടിലെ രണ്ട് ഷട്ടറുകൾ ഇന്ന് അടച്ചേക്കും

August 20, 2018
Google News 0 minutes Read
idamalayar

ജലനിരപ്പ് നിയന്ത്രണ വിധേയമായതിനെ തുടർന്ന് ഇടമലയാർ അണക്കെട്ടിലെ രണ്ട് ഷട്ടറുകൾ ഇന്ന് അടച്ചേക്കും. 168.26അടിയാണ് ഇപ്പോൾ ഡാമിലെ ജലനിരപ്പ്. 169മീറ്ററാണ് പരമാവധി സംഭരണ ശേഷി. വൃഷ്ടിപ്രദേശങ്ങളിൽ മഴ കുറഞ്ഞതിനാൽ ഇങ്ങോട്ടുള്ള നീരൊഴുക്കും കുറഞ്ഞിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് രണ്ട് ഷട്ടറുകൾ അടയ്ക്കാൻ അധികൃതർ ഉദ്ദേശിക്കുന്നത്. നാല് ഷട്ടറുകളാണ് ഈ ഡാമിന് ഉള്ളത്. ഇതിൽ രണ്ട് ഷട്ടറുകൾ ഒരു മീറ്റർ വീതവും മറ്റ് രണ്ടെണ്ണം അരമീറ്റർ വീതവുമാണ് ഉയർത്തിയിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here