Advertisement

നെല്ലിയാമ്പതിയില്‍ ഹെലികോപ്റ്റര്‍ ഇറങ്ങി; ഭക്ഷണവും മരുന്നും എത്തിച്ചു

August 21, 2018
Google News 0 minutes Read

പ്രളയക്കെടുതിയെ തുടര്‍ന്ന് നെല്ലിയാമ്പതിയില്‍ ഒറ്റപ്പെട്ടവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം തുടരുന്നു. മോശം കാലാവസ്ഥയെ തുടര്‍ന്ന് കഴിഞ്ഞ മൂന്ന് ദിവസമായി ഹെലികോപ്റ്റര്‍ ഇറക്കാന്‍ സാധിക്കാത്തതിനാല്‍ കുടുങ്ങി കിടക്കുന്നവര്‍ക്ക് ഭക്ഷണവും മരുന്നുകളും എത്തിക്കാന്‍ സാധിച്ചിരുന്നില്ല.

എന്നാല്‍, ഇന്ന് സ്ഥിഗതികള്‍ കൂടുതല്‍ അനുകൂലമായി. കാലാവസ്ഥ അനുകൂലമായതിനെ തുടര്‍ന്ന് രണ്ട് ഹെലികോപ്റ്ററുകള്‍ നെല്ലിയാമ്പതിയില്‍ ഇറങ്ങി. കുടുങ്ങി കിടക്കുന്നവര്‍ക്ക് അവശ്യസാധനങ്ങള്‍ എത്തിച്ചതിനൊപ്പം രണ്ട് ഹെലികോപ്റ്ററുകളില്‍ ആറ് രോഗികളെ രക്ഷപ്പെടുത്തി. രണ്ട് ഹെലികോപ്റ്ററുകള്‍ കൂടി നെല്ലിയാമ്പതിയിലേക്ക് തിരിച്ചിട്ടുണ്ട്. ഗര്‍ഭിണികളും രോഗികളും അടക്കം 3000 ത്തോളം പേര്‍ നെല്ലിയാമ്പതിയില്‍ ഒറ്റപ്പെട്ട് കഴിയുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here