ഏഷ്യന്‍ ഗെയിംസ്; ഇന്ത്യയ്ക്ക് നാലാം സ്വര്‍ണം

ഏഷ്യന്‍ ഗെയിംസ് ഷൂട്ടിംഗില്‍ രാഹി സര്‍ണോബാത്ത് സ്വര്‍ണം നേടി. 25 മീറ്റര്‍ പിസ്റ്റള്‍ ഷൂട്ടിംഗിലാണ് രാഹിയുടെ നേട്ടം. ഈ വിഭാഗത്തില്‍ സ്വര്‍ണം നേടുന്ന ആദ്യ വനിതയാണ് രാഹി. ഇതോടെ ഇന്ത്യക്ക് നാല് സ്വര്‍ണം ലഭിച്ചു. ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 11 ആയി. മൂന്നാം ദിനത്തിൽ ഇന്ത്യ അഞ്ച് മെഡലുകൾ സ്വന്തമാക്കിയിരുന്നു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News