പ്രളയത്തിനു കാരണം അണക്കെട്ടുകള്‍ തുറന്നതല്ലെന്ന് കെഎസ്ഇബി ചെയര്‍മാന്‍

സംസ്ഥാനത്ത് അമിതമായി പെയ്ത മഴയാണ് പ്രളയത്തിന് കാരണമെന്നും അണക്കെട്ടുകള്‍ തുറന്നുവിട്ടതിന് കുറ്റം പറയരുതെന്നും കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്‍.എസ് പിള്ള. അണക്കെട്ടുകളാണ് വെള്ളത്തെ തടഞ്ഞതെന്ന് കണക്കുകള്‍ പുറത്തുവരുമ്പോള്‍ വ്യക്തമാകും. അണക്കെട്ടുകള്‍ തുറന്നുവിട്ടത് മുന്നറിയിപ്പോടെയാണെന്നും ഇതിനെല്ലാം തെളിവുണ്ടെന്നും എന്‍.എസ് പിള്ള പറഞ്ഞു. അതിരപ്പിള്ളിയില്‍ ഡാമുണ്ടായിരുന്നെങ്കില്‍ ചാലക്കുടി പുഴയിലെ വെള്ളം തടയാമായിരുന്നു. റെഡ് അലര്‍ട്ട് വന്നാലുടന്‍ വെള്ളം ഒഴുക്കില്ല. റാന്നിയിലെ കാരണവും അമിത മഴയാണ്. ഇടുക്കിയും ശബരിഗിരിയും തുലാവര്‍ഷം വരെ അടയ്ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here