Advertisement

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് നാല് വീടുകൾ കത്തി നശിച്ചു

August 24, 2018
Google News 0 minutes Read
bomb blast in kolkatta one in critical condition

കൊല്ലം മുണ്ടയ്ക്കൽ അമൃതകുളം കോളനിയിൽ ഗ്യാസ് പൊട്ടിത്തെറിച്ച് വൻ അപകടം. അപകടത്തിൽ നാല് വീടുകൾ കത്തിയെരിഞ്ഞു. വീടിനുള്ളിലിരുന്ന ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. ഗ്യാസ് സിലിണ്ടർ പ്രവർത്തിക്കാത്ത സമയത്താണ് പൊട്ടിത്തെറിച്ചത്.

വീട്ടിൽ ആളുകളില്ലാതിരുന്നതിനാൽ ആർക്കും പരിക്കില്ല. കോളനിയിലെ താമസക്കാരായ കൃഷ്ണൻ, മാടത്തി, സാവിത്രി എന്നിവരുടെ വീടുകൾ പൂർണ്ണമായും ചെർവാരൻ എന്നയാളുടെ വീട് ഭാഗികമായും കത്തി നശിച്ചു.

വ്യാഴാഴ്ച രാത്രി ഒൻപത് മണിയോടെയാണ് വൻസ്‌ഫോടനത്തോടെ തീപിടുത്തമുണ്ടായത്. പെട്ടെന്ന് തന്നെ തീ മറ്റ് വീടുകളിലേയ്ക്കും പടർന്നുപിടിക്കുകയായിരുന്നു. വീട്ടുകാർ ആരും സ്ഥലത്തില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ഷോർട്ട് സർക്യൂട്ടാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. വീടുകളിലുണ്ടായിരുന്ന രണ്ട് ഗ്യാസ് സിലിണ്ടറുകളാണ് പൊട്ടിത്തെറിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here