പിഞ്ചു ബാലികയെ നായ ആക്രമിച്ചു

പിഞ്ചുബാലികയെ നായ ആക്രമിച്ചു. കാഞ്ഞങ്ങാട് ഇക്‌ബാൽ ജംഗ്‌ഷനിലെ അബുള്ളയുട മകൾ ഷിദയ്ക്കാണ് (6) നായയുടെ കടിയേറ്റത്. കുട്ടിയുടെ മുഖത്ത് ഗുരുതരമായി പരിക്കേറ്റു. ഉമ്മ ഫഫീനയുടെ വീടായ പരപ്പ എടത്തോട് ബുധനാഴ്ച്ച പെരുന്നാൾ ആഘോഴത്തിനു എത്തിയതായിരുന്നു ഷിദ. വ്യഴാഴ്ച രാവിലെ വീട്ടുമുറ്റത്തു മറ്റുകുട്ടികൾക്കൊപ്പം കളിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് നായ ആക്രമിച്ചത്. അയൽവാസിയുടെ വളർത്തുനായയാണ് കുട്ടിയെ ആക്രമിച്ചത്. നാട്ടുകാർ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ച കുട്ടിയെ പരിക്ക് ഗുരുതരമായതിനാൽ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കാഞ്ഞങ്ങാട് ലിറ്റിൽ ഫ്‌ളവർ ഇഗ്ളീഷ് മീഡിയം സ്‌കൂളിലെ യു.കെ.ജി.വിദ്യാർത്ഥിനിയാണ് ഷിദ. പട്ടികവർഗ്ഗ വിഭാഗത്തിൽ പ്പെട്ട സൂപ്പി മാധവൻ മൃഗങ്ങളെയും മറ്റും വേട്ടയാടാൻ പരിശീലിപ്പിച്ച നായയെ എന്നും അഴിച്ചു വിട്ട് ആളുകൾക്ക് നേരെ ആക്രമണം നടത്തുക പതിവാണെന്നും ഇയാൾക്കെതിരെ നടപടി ഉണ്ടാകണമെന്നും നാട്ടുകാർ പറയുന്നു. വെള്ളരിക്കുണ്ട് പൊലീസിലും പരാതി നൽകിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here