ഇബേ ഇന്ത്യ പ്രവർത്തനം അവസാനിപ്പിച്ചു

ഇബേ ഇന്ത്യ പ്രവർത്തനം അവസാനിപ്പിച്ചു. ഇബേക്ക് പകരം ഫഌപ്കാർട്ട് അവരുടെ നവീകരിച്ച ഉത്പന്നങ്ങൾ വിറ്റിക്കുന്നതിന് വേണ്ടി പുതിയ സൈറ്റ് ആരംഭിച്ചു. 2 ഗുഡ് എന്നാണ് ഇതിന്റെ പേര്.
‘2 ഗുഡ്’ എന്ന പേരിൽ ആരംഭിച്ച സെക്കന്റ് ഹാൻഡ് ഉൽപന്നങ്ങളുടെ സൈറ്റിൽ വൻ വിലക്കുറവിലാണ് ഇലക്രോണിക് ഉപകരണങ്ങളും സാധനങ്ങളും ആവശ്യക്കാർക്ക് ലഭിക്കുക. 2 ഗുഡിന്റെ തന്നെ ക്വാളിറ്റി ചെക്ക് കഴിഞ്ഞതിന് ശേഷമാവും എല്ലാ ഉൽപന്നങ്ങളും ഉപഭോക്താക്കൾക്ക് ലഭ്യമാവുക. ക്വാളിറ്റി ചെക്കിനനുസരിച്ച് ഉൽപന്നങ്ങൾ വിവിധ നിറങ്ങൾ വെച്ച് ഗ്രേഡ് ചെയ്താവും വിൽപന. ‘റീ ഫർബിഷിട്’ എന്ന ടാഗിൽ വരുന്ന ഉൽപന്നങ്ങൾ എല്ലാം തന്നെ മികച്ച നിലവാരത്തിലുള്ളതായിരിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. നിലവിൽ മൊബൈൽ പ്ലാറ്റ്‌ഫോമിൽ മാത്രം ലഭ്യമാകുന്ന സൈറ്റ് വൈകാതെ തന്നെ ഡെസ്‌ക്ടോപ്പ് പ്ലാറ്റ്‌ഫോമിലും ലഭ്യമാകുമെന്നും കമ്പനി അറിയിച്ചു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here