അര്‍ണബിനെ പിന്തുണച്ചെത്തിയ രാഹുല്‍ ഈശ്വറിന്റെ ഫേസ്ബുക്ക് പോസ്റ്റിലും മലയാളികളുടെ പൊങ്കാല

ന്യൂസ് ചാനലിലെ ചര്‍ച്ചയ്ക്കിടെ മലയാളികളെ അവഹേളിക്കുന്ന തരത്തില്‍ റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി സംസാരിച്ചതിനെതിരെ മലയാളികളുടെ പ്രതിഷേധം ശക്തം. എന്നാല്‍, മലയാളികളോട് അര്‍ണബിനെ ആവശ്യമില്ലാതെ ചീത്ത വിളിക്കരുതെന്ന് പറഞ്ഞ് രാഹുല്‍ ഈശ്വര്‍ രംഗത്തെത്തി. അര്‍ണബിനെ പിന്തുണച്ചുള്ള രാഹുല്‍ ഈശ്വറിന്റെ ഫേസ്ബുക്ക് പോസ്റ്റും മലയാളികളെ ചൊടിപ്പിച്ചു. ഇപ്പോള്‍ രാഹുല്‍ ഈശ്വറിനെതിരെയും മലയാളികള്‍ പ്രതിഷേധിക്കുകയാണ്.

“ഞാന്‍ അര്‍ണബിനെ വിളിച്ച് സംസാരിച്ചെന്നും അദ്ദേഹം മലയാളികളെയോ കേരളീരയോ കുറിച്ചല്ല പറഞ്ഞതെന്നും രാഹുല്‍ വ്യക്തമാക്കി. അദ്ദേഹം പറഞ്ഞത് തീവ്ര ഇടതുപക്ഷക്കാരെയും മാവോയിസ്റ്റുകളെയും മതഭ്രാന്തരേയുമാണ്. ഞാന്‍ ശ്രീ അര്‍ണബ് ഗോസ്വാമിയെ പല തവണ ആക്രമിച്ചു സംസാരിച്ചിട്ടുണ്ട്. ശബരിമല വിഷയത്തില്‍, ശശി തരൂര്‍ സാറിനെ കരിവാരി തേക്കുന്ന കാര്യത്തില്‍.,  11 വര്‍ഷമായി എനിക്ക് അര്‍ണബ് ഗോസ്വാമിയെ അറിയാം. പല കാര്യങ്ങളിലും ശക്തമായ നിലപാട് വ്യത്യാസം ഉണ്ടെങ്കിലും നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ, സൗത്ത് ഇന്ത്യ ന്യൂസ് എന്നും പ്രാതിനിധ്യം നല്‍കുന്ന ഒരു ആസാംകാരനാണ് അര്‍ണാബ് ഗോസ്വാമി’’ എന്നും രാഹുല്‍ പറഞ്ഞു.

“- Spoke Personally to Sri Arnab Goswami Republic –

– Sri Arnab was not talking about us Keralites / Malayalis – 
( 2 Points, 30 Seconds )

(1) I was very Angry & called Arnabji regarding the clip. He clarified & pointed out to me the Fact that he was attacking 
” A group”. That Group is “Ultra Leftists, Maoists & Fanatics kind of people” who is pushing a Kerala vs India narrative in time of our Crisis. I also talked to Sri Renjit Keshav, a panelist to know the truth.

(2) ഞാൻ ശ്രീ അർണാബ് ഗോസ്വാമിയെ പല തവണ ആക്രമിച്ചു സംസാരിച്ചിട്ടുണ്ട്. ശബരിമല വിഷയത്തിൽ, ശശി തരൂർ സർ നെ കരിവാരി തേക്കുന്ന കാര്യത്തിൽ. 11 വർഷമായി എനിക്ക് അർണാബ് ഗോസ്വാമിയെ അറിയാം. പല കാര്യങ്ങളിലും ശക്തമായ നിലപാട് വ്യത്യാസം ഉണ്ടെങ്കിലും North East India, South India .. News എന്നും പ്രാതിനിധ്യം നൽകുന്ന ഒരു Assam കാരൻ ആണ് അർണാബ് ഗോസ്വാമി .
അദ്ദേഹത്തെ Unfair ആയി നമ്മൾ attack ചെയ്യരുത്, Context മാറ്റിയ Video Clip വച്ച്.

അത് സത്യമല്ല, ശരിയല്ല”നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More