ആ 25 കോടി ഭാരത് പെട്രോളിയം നല്‍കിയതാണ്; ബിജെപി സൈബര്‍ പോരാളികളെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

പ്രളയക്കെടുതിയില്‍ നിന്ന് കരകയറുന്ന കേരളത്തിന് ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് നല്‍കിയ 25 കോടി രൂപയുടെ സംഭാവന സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് ബിജെപി എം.പി മാരുടെ സംഭാവന എന്ന പേരില്‍. എന്നാല്‍, സോഷ്യല്‍ മീഡിയ തന്നെ ഇത് പൊളിച്ചടുക്കി. ബിജെപിയുടെ സൈബര്‍ പോരാളികളാണ് ബിജെപി എംപിമാരുടെ സംഭാവനയായി 25 കോടി കൈമാറുന്നു എന്ന തരത്തില്‍ വാര്‍ത്ത പങ്കുവെച്ചത്.
ബി.പി.സി.എല്‍ മുഖ്യമന്ത്രിക്ക് ചെക്ക് നല്‍കുന്നതിന്റെ ചിത്രമാണ് ബി.ജെ.പി എം.പിമാരുടെ സംഭാവന എന്ന വ്യാജേന ചില ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
‘മുഖ്യമന്ത്രിയുടെദുരിതാശ്വാസ നിധിയിലേക്ക് ബി.ജെ.പി കേന്ദ്ര മന്ത്രിമാരും എം.പിമാരും സംഭാവന കൊടുക്കുന്നു. ഇനി കിട്ടിയില്ല എന്നു മാത്രം പറയരുത്’- എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പ്രചരിക്കുന്നത്.
മുഖ്യമന്ത്രിക്ക് ചെക്ക് കൈമാറുന്ന ചിത്രത്തില്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും ബി.ജെ.പി നേതാവ് വി. മുരളീധരന്‍ എം.പിയുമുണ്ട്. ഇവരുടെ സാന്നിധ്യം ചൂണ്ടിക്കാട്ടിയാണ് ബി.പി.സി.എല്ലിന്റെ ചെക്ക് ബി.ജെ.പിയുടെ പേരിലാക്കി ചിലര്‍ പ്രചരിപ്പിക്കുന്നത്. അതേസമയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25 കോടി സംഭവാന നല്‍കിയ കാര്യം ബി.പി.സി.എല്‍ തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചിട്ടുമുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here