അഹമ്മദാബാദില്‍ സര്‍ക്കാര്‍ നിര്‍മ്മിച്ച ഫ്ളാറ്റ് സമുച്ചയം നിലംപൊത്തി; നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു

flat collapsed

അഹമ്മദാബാദില്‍ സര്‍ക്കാര്‍ നിര്‍മ്മിച്ച ഫ്ളാറ്റ് സമുച്ചയം തകര്‍ന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍  നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു.
അഹമ്മദാബാദിലെ ഓഡാവിയിലാണ് സംഭവം. സര്‍ക്കാര്‍ ഭവന നിര്‍മ്മാണ പദ്ധതി പ്രകാരം നിര്‍മ്മിച്ച കെട്ടിടമാണിത്. നാല് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സമിതിയും അഗ്നിശമന സേനയും കാണാതായവര്‍ക്ക് വേണ്ടി തിരച്ചില്‍ ആരംഭിച്ചു. കെട്ടിടം തകര്‍ന്നു വീഴുമെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ആളുകളെ ഇവിടെ നിന്ന് ഒഴിപ്പിച്ചിരുന്നു എന്നാല്‍ ചിലര്‍ ഒഴിഞ്ഞുപോകാന്‍ കൂട്ടാക്കിയില്ല. ഇവരാണ് അപകടത്തില്‍പ്പെട്ടിരിക്കുന്നത്. 32ഫ്ലാറ്റുകളാണ് ഈ സമുച്ചയത്തില്‍ ഉണ്ടായിരുന്നത്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More