Advertisement

വാട്‌സ് ആപ്പിന് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം

August 27, 2018
Google News 1 minute Read
whatsapp launches new update to fight forward messages

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ വാട്‌സ് ആപ്പ് രാജ്യത്ത് പരാതി പരിഹാരത്തിനായി ഉദ്യോഗസ്ഥനെ നിയമിച്ചിട്ടില്ല. ഇതു സംബന്ധിച്ച അന്വേഷണം നടത്താന്‍ ഐടി-ഫിനാന്‍സ് വകുപ്പിനോട് കോടതി ആവശ്യപ്പെട്ടു. നാലാഴ്ചക്കകം വിശദമായ മറുപടി നല്‍കണമെന്നാണ് സുപ്രീം കോടതി പറഞ്ഞിരിക്കുന്നത്.
കേന്ദ്രബാങ്ക് നടപടിക്രമങ്ങള്‍ പൂര്‍ണ്ണമായും പിന്‍തുടരുന്നില്ലെങ്കില്‍ വാട്‌സ് ആപ്പ് പേയ്‌മെന്റ് സംവിധാനം തുടരാനനുവദിക്കരുതെന്നാവശ്യപ്പെട്ട ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. രാജ്യത്തെ നിയമപ്രകാരം പരാതി പരിഹാര സെല്‍ മേധാവിയെ വാട്‌സ് ആപ്പ് നിയമിച്ചിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
രാജ്യത്ത് ഓഫീസോ സെര്‍വറുകളോ ഇല്ലാത്ത കമ്പനിക്ക് പേയ്‌മെന്റ് സംവിധാനം നടത്താനുള്ള അവകാശമില്ലെന്നും ഹര്‍ജി ചൂണ്ടിക്കാട്ടുന്നു. നിലവില്‍ 200 മില്യണ്‍ ഉപഭോക്താക്കളാണ് രാജ്യത്ത് വാട്‌സ് ആപ്പിനുള്ളത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here