രാഹുല്‍ ഗാന്ധി ചെങ്ങന്നൂരിലെത്തി ക്യാമ്പുകള്‍ സന്ദര്‍ശിച്ചു

പ്രളയബാധിതരെ സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധി ചെങ്ങന്നൂരിലെത്തി. ഇന്ന് രാവിലെ എട്ടരയോടെയാണ് രാഹുല്‍ തിരുവനന്തപുരത്ത് എത്തിയത്. ഇന്നും നാളെയുമായി സംസ്ഥാനത്തെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ രാഹുല്‍ സന്ദര്‍ശനം നടത്തും.
രാവിലെ ചെങ്ങന്നൂരിലെത്തുന്ന രാഹുല്‍ അവിടെയുള്ള ദുരിതാശ്വാസ ക്യാംപുകളില്‍ സന്ദര്‍ശനം നടത്തിയ ശേഷം ആലപ്പുഴയിലെ ക്യാംപുകളിലും സന്ദര്‍ശനം നടത്തും. പിന്നീട് രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്കുള്ള സ്വീകരണചടങ്ങിലും പങ്കെടുക്കും.
മഴക്കെടുതിയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് കെപിസിസി നിര്‍മ്മിച്ചു നല്‍കുന്ന ആയിരം വീടുകളില്‍ 20 എണ്ണം നിര്‍മ്മിക്കാനുള്ള തുക രാഹുല്‍ ഗാന്ധിക്ക് ഈ ചടങ്ങില്‍ കൈമാറും. വൈകിട്ട് കൊച്ചിയിലെത്തുന്ന രാഹുല്‍ ചാലക്കുടി,പറവൂര്‍, ആലുവ എന്നിവിടങ്ങളിലെ ക്യാംപുകളിലും അദ്ദേഹം എത്തും. ഇന്ന് രാത്രി കൊച്ചിയില്‍ തങ്ങുന്ന രാഹുല്‍ നാളെ കോഴിക്കോടേക്ക് തിരിക്കും. അവിടെ നിന്നും വയനാടിലെ ദുരിതബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിക്കാനായി ഹെലികോപ്ടറില്‍ പോകും.
Congress President Rahul Gandhi visits a relief camp in Chengannur. He is on a 2-day visit to the flood-hit Kerala. #KeralaFloods pic.twitter.com/6G6pCqgBo5
— ANI (@ANI) August 28, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here