അടുത്ത ചീഫ് ജസ്റ്റിസ് ആര് ? ദീപക് മിശ്രയോട് ചോദിച്ച് നിയമമന്ത്രാലയം

അടുത്ത ചീഫ് ജസ്റ്റിസ് ആരാകും എന്ന് ദീപക് മിശ്രയോട് ചോദിച്ച് നിയമമന്ത്രാലയം. നിലവിലെ ചീഫ് ജസ്റ്റിസായ ദീപക് മിശ്രയ്ക്കയച്ച കത്തിലൂടെയാണ് നിയമമന്ത്രാലയം ചോദ്യം ഉന്നയിച്ചിരിക്കുന്നത്. സുപ്രീംകോടതിയിലെ മുതിർന്ന ജഡ്ജിയായ രഞ്ജൻ ഗോഗോയ് അല്ലാതെ മറ്റാരെയെങ്കിലും ഈ സ്ഥാനത്തേക്ക് നിർദ്ദേശിക്കുമോ എന്നറിയാനാണ് ഈ ചോദ്യം ഉന്നയിച്ചിരിക്കുന്നത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തു നിന്നും ഒക്ടോബർ 2 ന് വിരമിക്കാനിരിക്കുകയാണ് ദീപക് മിശ്ര.
മുമ്പ് 1973 ൽ മുതിർന്ന മൂന്ന് ജഡ്ജിമാരെ പിന്തള്ളി ജസ്റ്റിസ് എഎൻ റോയ് സിജിഐ ആയി സ്ഥാനമേറ്റിരുന്നു. 1977 ൽ ജസ്റ്റിസ് എച്ആർ ഖന്നയെ പിന്തള്ളി ജസ്റ്റിസ് എംഎച് ബെഗ് സിജിഐ ആയി സ്ഥാനമേറ്റിരുന്നു. കഴിഞ്ഞ 40 വർഷമായി കോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജിയെയാണ് സിജിഐ ആയി നിയമിക്കുന്നത്. ഇത്തവണ ഇതിൽ എന്തെങ്കിലും മാറ്റം വരുമോ എന്നുകൂടി അറിയാനാണ് നിയമമന്ത്രാലയം ഈ ചോദ്യം ഉന്നയിച്ചിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here