ദയാലു അമ്മാൾ ആശുപത്രിയിൽ

dayalu ammal hospitalized

തമിഴ്‌നാട് മുൻ മുഖ്യമന്ത്രി എം. കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാൾ ആശുപത്രിയിൽ. ഇന്നലെ രാത്രി 9 മണിയോടെയാണ് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ ദയാലു അമ്മാളിനെ പ്രവേശിപ്പിച്ചത്.

ദയാലു അമ്മാളിൻറെ ആരോഗ്യസ്ഥിതിയെ കുറിച്ച് യാതൊരു വിവരവും അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഉടൻ തന്നെ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കുമെന്നാണ് ആശുപത്രി വൃത്തങ്ങൾ നൽകുന്ന സൂചന.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top