ഉരുള്‍പൊട്ടല്‍ മേഖലകളില്‍ നിര്‍മ്മാണം തടഞ്ഞ് സര്‍ക്കാര്‍ ഉത്തരവ്

ഉരുള്‍പൊട്ടല്‍ മേഖലകളില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തടഞ്ഞ് സര്‍ക്കാര്‍ ഉത്തരവ്. ഉരുള്‍പൊട്ടലുകള്‍ ഉണ്ടായ മേഖലകളില്‍ പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ല. ഇത്തരം മേഖലകളില്‍ സര്‍ക്കാര്‍ ശാസ്ത്രീയമായ പഠനം നടത്തും. ഇതേ കുറിച്ചുള്ള ഉത്തരവ് ചീഫ് സെക്രട്ടറി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൈമാറും.
വയനാട്ടിലും, ഇടുക്കിയും, കോഴിക്കോടും ഉൾപ്പെടെ പശ്ചിമഘട്ടത്തിലെ അതീവ പരിസ്ഥിതി ദുർബല പ്രദേശങ്ങളിൽ പുനരധിവാസ പ്രവൃത്തികൾ നടത്തരുതെന്ന് ആവശ്യപെട്ട് ആദ്യഘട്ടമെന്ന നിലയിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെ സമീപിക്കാനും തീരുമാനമായിട്ടുണ്ട്. നടപടികളില്ലെങ്കിൽ ഗ്രീൻ ട്രൈബ്യുണലിനെ സമീപിക്കാനും തീരുമാനിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here