Advertisement

ശീത യുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ സൈനിക പരിശീലന പരിപാടിയുമായി റഷ്യ

August 29, 2018
0 minutes Read

ശീത യുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ സൈനിക പരിശീലന പരിപാടിയുമായി റഷ്യ. മൂന്ന് ലക്ഷം സൈനികർ പങ്കെടുക്കുന്ന സൈനിക അഭ്യാസം അടുത്ത മാസം നടക്കും. മൂന്ന് ലക്ഷം സൈനികർക്ക് പുറമെ 36000 സെനിക ടാങ്കുകൾ, ആയിരത്തിലധികം യുദ്ധവിമാനങ്ങൾ എന്നിവയും അഭ്യാസത്തിൽ പങ്കെടുക്കും.

രാജ്യത്തിന്റെ സൈനിക തന്ത്രങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പരിപാടി. പരിശീലനത്തിൽ ചൈനയും മംഗോളിയയും പങ്കെടുക്കുമെന്ന് പ്രതിരോധമന്ത്രി സെർജി ഷോയ്ഗു അറിയിച്ചു. വോസ്‌തോക് 2018 എന്ന് പേരിട്ടിരിക്കുന്ന സൈനിക പരിശീലനം മധ്യ കിഴക്കൻ റഷ്യയിലാണ് നടക്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top