പ്രളയബാധിത പ്രദേശങ്ങളില്‍ ജീവിത ശൈലീ രോഗങ്ങള്‍ നേരിടുന്നവര്‍ക്ക് സൗജന്യ ചികിത്സയുമായി സ്വകാര്യ ആശുപത്രികള്‍

പ്രളയബാധിത പ്രദേശങ്ങളില്‍ ജീവിതശൈലീ രോഗങ്ങള്‍ നേരിടുന്നവര്‍ക്ക് കൈതാങ്ങുമായി സ്വകാര്യ ആശുപത്രികള്‍. ഒരു മാസത്തെ സൗജന്യ ചികിത്സ നല്‍കാന്‍ സ്വകാര്യ ആശുപത്രികള്‍ സന്നദ്ധത പ്രകടിപ്പിച്ചു. ഈ ചികിത്സാ പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. പ്രളയം ദുരിതംവിതച്ച പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ആശ്വാസമേകാനാണ് സ്വകാര്യ ആശുപത്രികളും രംഗത്തെത്തിയിരിക്കുന്നത്. പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ ജീവിത ശൈലീ രോഗങ്ങള്‍ക്ക് ദീര്‍ഘകാലമായി മരുന്ന് കഴിക്കുന്നവര്‍ക്ക് പ്രളയദുരിതത്തെ തുടര്‍ന്ന് ഇത് മുടങ്ങിയിട്ടുണ്ടാകും. ചികിത്സാ രേഖകള്‍ മുടങ്ങിയവരും ഇക്കൂട്ടത്തിലുണ്ട്. അങ്ങനെയുള്ളവര്‍ക്ക് സഹായമാകുന്ന പദ്ധതിയാണ് സ്വകാര്യ ആശുപത്രികള്‍ മുന്നോട്ടു വെച്ചിരിക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here