താരങ്ങള്‍ക്കെതിരെ പിഴയും വിലക്കുമായി കെസിഎ; പിഴയുടെ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

കേരള ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ അച്ചടക്ക നടപടിയുമായി കെ സി എ. സഞ്ജു സാംസണ്‍ ഉള്‍പ്പെടെ 13 തരങ്ങള്‍ക്കെതിരെയാണ് കെസിഎ നടപടി പ്രഖ്യാപിച്ചത്. അഞ്ച് താരങ്ങളെ മൂന്ന് മത്സരങ്ങളില്‍ നിന്ന് വിലക്കിയപ്പോള്‍ സഞ്ജു സാംസണ്‍ ഉള്‍പ്പെടെ 8 താരങ്ങള്‍ക്ക് 3 മത്സരങ്ങളിലെ മാച്ച് ഫീ പിഴയായി അടക്കാനാണ് കെസിഎ തീരുമാനമെടുത്തത്. പിഴയുടെ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
റൈഫി വിന്‍സെന്റ് ഗോമസ്, മുഹമ്മദ് അസ്ഹറുദ്ധീന്‍, സന്ദീപ് വാര്യര്‍, രോഹന്‍ പ്രേം, ആസിഫ് കെ.എസ് എന്നിവരെയാണ് മൂന്ന് മത്സരങ്ങളില്‍ നിന്ന് വിലക്കിയത്.
കേരള ടീം ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്കെതിരെ പരാതി നല്‍കിയതിനെതിരെയാണ് കെസിഎയുടെ നടപടി.
സച്ചിന്‍ ബേബിയെ നായകസ്ഥാനത്ത് നിന്നും മാറ്റണമെന്നും സ്വാര്‍ത്ഥനായ കളിക്കാരനാണ് അദ്ദേഹമെന്നുമായിരുന്നു ടീമംഗങ്ങള്‍ കേരള ക്രിക്കറ്റ് അസോസിയേഷന് നല്‍കിയ കത്തില്‍ പറഞ്ഞത്.
‘ടീമിലെ കളിക്കാരുടെയെല്ലാം താല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് ഈ കത്ത്. വളരെ ഗൗരവമായി പരിഗണിക്കേണ്ട വിഷയമാണിത്. നായകനെന്ന നിലയില്‍ സച്ചിന്‍ ബേബിയുടെ ആറ്റിറ്റിയൂഡ് ശരിയല്ല.’ എന്നും സച്ചിന്‍ ബേബി സ്വാര്‍ത്ഥനായ കളിക്കാരനാണെന്നും ടീം ജയിക്കുമ്പോള്‍ ക്രെഡിറ്റ് സ്വന്തം അക്കൗണ്ടിലാക്കുകയും തോല്‍ക്കുമ്പോള്‍ ടീമംഗങ്ങളുടെ തലയില്‍ കെട്ടിവെക്കുകയുമാണ് സച്ചിന്റെ ശീലമെന്നും താരങ്ങള്‍ അയച്ച കത്തില്‍ പറഞ്ഞിരുന്നു.
കെ.സി.എ സെക്രട്ടറിയ്ക്ക് നല്‍കിയ കത്തില്‍ അഭിഷേക് മോഹന്‍, കെ.സി അക്ഷയ്, കെ.എം ആസിഫ്, ഫാബിദ് ഫാറൂഖ്, വി.എ ജഗദീഷ്, മൊഹമ്മദ് അസ്ഹറുദ്ദീന്‍, എം.ഡി നിധീഷ്, വി.ജി റൈഫി, രോഹന്‍ പ്രേം, സന്ദീപ് വാര്യര്‍, സഞ്ജു സാംസണ്‍, സല്‍മാന്‍ നിസാര്‍, സിജോമോന്‍ എന്നിവരാണ് ഒപ്പുവെച്ചത്. കത്തില്‍ പേരുണ്ടെങ്കിലും പി.രാഹുലും, വിഷ്ണു വിനോദും ഒപ്പുവെച്ചിരുന്നില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here