സൗദിക്ക് നേരെയുള്ള ഹൂത്തി മിസൈൽ വീണ്ടും സഖ്യസേന തകർത്തു; ഇന്ത്യക്കാരൻ ഉൾപ്പെടെ ഏഴ് പേർക്ക് പരിക്ക്

വ്യാഴാഴ്ച രാത്രി സൗദിയ്ക്ക് നേരെ യമനിലെ ഹൂത്തി ഭീകരവാദികൾ തൊടുത്തുവിട്ട മിസൈൽ അറബ് സഖ്യസേന തകർത്തതായി സഖ്യസേന വക്താവ് തുർക്കി അൽ മാലികി അറിയിച്ചു. രാത്രി 7:50 ന് സൗദിയുടെ തെക്കൻ അതിർത്തി പ്രദേശമായ നജ്‌റാന് നേരെയായിരുന്നു ആക്രമണം.
ആക്രമത്തിൽ ഒരു ഇന്ത്യക്കാരനും, രണ്ട് വനിതകൾ ഉൾപ്പെടെ നാല് സൗദികൾക്കും, രണ്ട് ബംഗ്ലാദേശി പൌരന്മാർക്കും പരിക്കേറ്റു. പരിക്ക് ഗുരുതരമല്ല. രണ്ട് വാഹനങ്ങളും രണ്ട് കടകളും നശിച്ചു. ലക്ഷ്യസ്ഥാനത്തു എത്തുന്നതിനു മുമ്പ് മിസൈൽ തകർത്തെങ്കിലും തകർക്കപ്പെട്ട മിസൈല് പതിച്ചാണ് അപകടം ഉണ്ടായത്. ഇറാൻ പിന്തുണയോടെയാണ് ഹൂത്തി ഭീകരവാദികൾ ആക്രമണം തുടരുന്നതെന്ന് അൽ മാലികി ആവർത്തിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here