Advertisement

‘മോഡ്രിച്ചാണ് താരം’; മികച്ച യൂറോപ്യന്‍ ഫുട്‌ബോളര്‍ക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയത് റോണോയെ പിന്തള്ളി

August 31, 2018
Google News 1 minute Read
modric

യൂറോപ്യന്‍ ലീഗുകളിലെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള 2017-18 വര്‍ഷത്തെ യുവേഫ പുരസ്‌കാരം റയല്‍ മഡ്രിഡിന്റെ ക്രൊയേഷ്യന്‍ താരം ലൂക്കാ മോഡ്രിച്ചിന്. റയലില്‍ നിന്ന് യുവന്റസിലേക്ക് ചേക്കേറിയ സാക്ഷാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പിന്തള്ളിയാണ് മോഡ്രിച്ചിന്റെ സ്വപ്‌നനേട്ടം. പ്രീമിയര്‍ ലീഗിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലായെയും മോഡ്രിച്ച് പിന്നിലാക്കി. മികച്ച യൂറോപ്യന്‍ താരങ്ങളുടെ പട്ടികയില്‍ റൊണാള്‍ഡോ രണ്ടാമതും സലാ മൂന്നാമതുമാണ്.

അന്റോയിൻ ഗ്രീസ്മൻ, ലയണൽ മെസ്സി, കിലിയൻ എംബപ്പെ, കെവിൻ ഡിബ്രൂയിനെ, റാഫേൽ വരാൻ, ഏ‍ഡൻ ഹസാർഡ്, സെർജിയോ റാമോസ് എന്നിവരാണ് യഥാക്രമം രണ്ടു മുതൽ 10 വരെയുള്ള സ്ഥാനങ്ങളിലുള്ളത്.

യൂറോപ്പിലെ മികച്ച മധ്യനിര താരത്തിനുള്ള പുരസ്കാരവും തുടർച്ചയായ രണ്ടാം വർഷവും മോഡ്രിച്ച് നേടി. അതേസമയം, സീസണിലെ മികച്ച സ്ട്രൈക്കറായി ക്രിസ്റ്റ്യാനോ റൊണാൾഡോ തെരഞ്ഞെടുക്കപ്പെട്ടു. റയൽ മഡ്രിഡ് ക്യാപ്റ്റൻ സെർജിയോ റാമോസിനാണ് മികച്ച ഡിഫൻഡർക്കുള്ള പുരസ്കാരം. റയലിന്റെ കെയ്‌ലർ നവാസാണ് മികച്ച ഗോൾകീപ്പർ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here