കോഴിക്കോട് ജില്ലയിൽ എലിപ്പനി പടരുന്നു; ഇതുവരെ മരിച്ചത് അഞ്ച് പേർ; 30 പേരിൽ രോഗം സ്ഥിരീകരിച്ചു

leptospirosis

കോഴിക്കോട് ജില്ലയിൽ എലിപ്പനി പടരുന്നു. ഓഗസ്റ്റ് എട്ടിന് ശേഷം എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. 30 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും പ്രവർത്തനമാരംഭിച്ചു. പകർച്ചവ്യാധികൾ നിയന്ത്രിക്കുന്നതിനായി പഞ്ചായത്തുകളിൽ താത്ക്കാലിക ആശുപത്രികൾ പ്രവർത്തനമാരംഭിക്കും.

നിലവിൽ എലിപ്പനി രോഗലക്ഷണങ്ങളോടെ 76 പേർ ചികിത്സ തേടിയിട്ടുണ്ട്. നാളെ രാവിലെ 9 മണി മുതൽ 12 മണിവരെ എല്ലാ സർക്കാർ ആശുപത്രികളിലും എലിപ്പനി പ്രതിരോധ മരുന്നായ ഡോക്‌സി സൈക്കിളിൻ വിതരണം ചെയ്യും. പകർച്ചവ്യാധി നിയന്ത്രണത്തിന്റെ ഭാഗമായി ജില്ലയിൽ 16 താത്കാലിക ആശുപത്രികൾ പ്രവർത്തനമാരംഭിക്കും.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More