20
Feb 2019
Wednesday
Kuttanadu

പശുവിന്റെ കുത്തേറ്റ എംപിയുടെ നില അതീവ ഗുരുതരമായി തുടരുന്നു

cow attack

തെരുവ് പശുവിന്റെ കുത്തേറ്റ ഗുജറാത്തിലെ എംപിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. ഗാന്ധിനഗറിലെ തെരുവ് പശുവാണ് കഴിഞ്ഞ ദിവസം ബിജെപിയുടെ ലോക്‌സഭാ അംഗമായ പഠാനില്‍ നിന്നുള്ള എംപി ലീലാധര്‍ വഗേലയെ ആക്രമിച്ചത്.

ഗുരുതരമായ പരിക്കേറ്റ എംപിയെ അപ്പോളോ ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എംപിക്കും വാരിയെല്ലിനും തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. നേരത്തെ ഗുജറാത്തിലെ തെരുവുപശുശല്യത്തിന് പരിഹാരം കണ്ടെത്തണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.

ഗുജറാത്തില്‍ ഗോഹത്യ നടത്തുന്നവരെ ജീവപര്യന്തം തടവിന് ശിക്ഷിക്കാന്‍ നിയമമുണ്ട്. ഇതു കാരണം ആവശ്യമായ തീറ്റ കൊടുക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലും കറവ വറ്റിയാലും കാലികളെ നഗരത്തില്‍ മേയാന്‍ വിടുന്നതാണ് ഉടമകള്‍ ചെയുന്നത്.

Top