Advertisement

ഇടുക്കിയില്‍ മഹാശുചീകരണം ആരംഭിച്ചു

September 2, 2018
Google News 0 minutes Read
cleaning

ഇടുക്കിയിലെ പ്രളയബാധിത പ്രദേശങ്ങളിലെ മഹാശുചീകരണ യജ്ഞം തുടങ്ങി. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ശുചീകരണം ആരംഭിച്ചിരുന്നുവെങ്കിലും ദുര്‍ഘട പ്രദേശങ്ങളെ കൂടി ഉള്‍പ്പെടുത്തിയാണ് മഹാശുചീകരണം സംഘടിപ്പിച്ചിരിക്കുന്നത്. ജില്ലയിലെ മുഴുവൻ തദ്ദേശഭരണ സ്ഥാപന പരിധിയിലും ഇന്ന് ശുചീകരണ യജ്ഞം നടക്കും. ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ തരംതിരിച്ചു ശേഖരിച്ച് അവ സൂക്ഷിക്കുന്നതിനുള്ള നടപടികൾ തദ്ദേശഭരണ സ്ഥാപനങ്ങൾ സ്വീകരിക്കും.
ജന പ്രതിനിധികൾ, ഉദ്യോഗസ്ഥർ, അധ്യാപകർ, കുടുംബശ്രീ ഭാരവാഹികൾ, പ്രവർത്തകർ, തൊഴിലുറപ്പു പ്രവർത്തകർ, ഹരിതകേരളം–ശുചിത്വമിഷൻ റിസോഴ്സ് പഴ്സൺമാർ, സാക്ഷരതാ പ്രേരക്മാർ, പഠിതാക്കൾ, ട്രൈബൽ പ്രമോട്ടർമാർ, സന്നദ്ധ സംഘടനകൾ, ദേശീയ സമ്പാദ്യപദ്ധതി ഏജന്റുമാർ, നെഹ്റു യുവകേന്ദ്ര വൊളന്റിയർമാർ, എൻഎസ്എസ്, എൻസിസി, എസ്പിസി വൊളന്റിയർമാർ, യുവജന ക്ലബ്–വായനശാലാ അംഗങ്ങൾ, ആരോഗ്യപ്രവർത്തകർ‌, പൊതുജനങ്ങൾ തുടങ്ങിയവരെല്ലാം ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here