Advertisement

വരൂ നമ്മള്‍ക്ക് ബന്ധുക്കളാവാം.. കംപാഷണേറ്റ് കേരളയോട് തോള്‍ ചേര്‍ന്ന് ഫ്ളവേഴ്സ് എഫ്എം

September 2, 2018
Google News 1 minute Read
flood family

പ്രളയം തകര്‍ത്തെറിഞ്ഞ കുടുംബത്തെ ഏറ്റെടുക്കാനുള്ള കംപാഷണേറ്റ് കേരളയുടെ ഉദ്യമം ഏറ്റെടുത്ത് ഫ്ളവേഴ്സ് എഫ്എം. കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങളിലെ ഏതെങ്കിലും  ഒരു കുടുംബത്തെയാണ് ഏറ്റെടുക്കേണ്ടത്. പ്രവാസികളേയും, വിദേശത്ത് താമസിക്കുന്ന മലയാളികളേയുമാണ് കംപാഷണേറ്റ് കേരള ഈ പദ്ധതിയിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.  ഇത് സംബന്ധിച്ച് കംപാഷണേറ്റ് കേരളയുടെ പോസ്റ്റ്  ഇങ്ങനെയാണ്

ബന്ധുക്കളെ വേണോ?

നമ്മൾ ജനിക്കുന്ന കുടുംബമോ ബന്ധുക്കളെയോ തീരുമാനിക്കാൻ നമുക്ക് പറ്റില്ല.

എന്നാൽ, നിങ്ങളുടെതായി, പുതിയതായി ഒരു ബന്ധുഗൃഹം തിരഞ്ഞെടുക്കാൻ ഈ പ്രോജക്ട് നിങ്ങൾക്ക്‌ ഒരവസരം തരും.

പ്രളയം തകർത്തെറിഞ്ഞ കുടുംബങ്ങൾ നിരവധിയുണ്ട് കേരളത്തിൽ. അവർ സാധാരണ ജീവിതത്തിലേക്ക് വരണമെങ്കിൽ ദീർഘകാലത്തെ പ്രവർത്തനം ആവശ്യമാണ് . അത്തരത്തിലുള്ള ഒരു കുടുംബത്തെ കേരളത്തിലെ ഏത് ജില്ലയിൽ നിന്നും തിരഞ്ഞെടുക്കാം. അവർക്കും ഇഷ്ടപ്പെടണം കേട്ടോ! ഗ്ഗാൽഫിലോ അമേരിക്കയിലോ ഒരു ബന്ധു ഉള്ളത്‌ നല്ലതാ… പ്രവാസിബന്ധുക്കൾ ഇതിലേ…

നിങ്ങളുടെ സാമൂഹിക സാംസ്കാരിക ജാതി മത ഐഡന്റികൾക്ക്‌ പുറത്ത് നിന്നു ഒരു ബന്ധുവിനെ തിരഞ്ഞെടുക്കുന്നതാണ്‌ ഹീറോയിസം. അതിന്‌ നമ്മുടെ വൊളന്റിയർമാർ സഹായിക്കും. നിങ്ങളുടെ ബന്ധുക്കളെ വീണ്ടും സാധാരണ ജീവിതത്തിലേക്ക്‌ മടങ്ങാൻ സഹായിക്കാം. അവരെ മുഖ്യധാരയിലേക്ക് കൊണ്ടു വരാൻ പലരീതിയിലുള്ള ഹ്രസ്വ/ദീർഘ കാലമായ പ്രവർത്തനം ആവശ്യമായി വരും.

ഒരു കുടുംബത്തെ സഹായിക്കാൻ താൽപര്യം ഉള്ളവർക്ക് ചെയ്യാൻ പലതും ഉണ്ട്‌.

ഒരു പുതിയ ബന്ധുവീട്‌ സ്വന്തമാക്കാം

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here