Advertisement

ഭീകരരോട് മൃദുസമീപനം; അമേരിക്ക പാകിസ്ഥാന് നല്‍കി വന്നിരുന്ന ധനസഹായം നിര്‍ത്തലാക്കി

September 2, 2018
0 minutes Read
pak and us

പാക്കിസ്ഥാന് നല്‍കി വന്നിരുന്ന ധനസഹായം നിര്‍ത്തലാക്കുകയാണെന്ന് അമേരിക്കന്‍ സൈന്യം. ഭീകരര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുന്നതില്‍ പാക് ഭരണകൂടം പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അമേരിക്ക പാക്കിസ്ഥാന് നല്‍കി വന്നിരുന്ന മുന്നൂറ് മില്യണ്‍ ഡോളറിന്റെ സഹായം നിര്‍ത്താലാക്കിയത്.

15 വര്‍ഷമായി പാക്കിസ്ഥാന്‍ അമേരിക്കയെ വിഡ്ഢികളാക്കുകയാണെന്ന് ആരോപി്ച്ച് ഈ വര്‍ഷം ആദ്യം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പാക്കിസ്ഥാന് നല്‍കി വന്നിരുന്ന 33 ബില്യണ്‍ ഡോളര്‍ സഹായം നിര്‍ത്തലാക്കിയിരുന്നു. അമേിക്ക പാക്കിസ്ഥാനായി കോടികള്‍ ചെലവഴിക്കുമ്പോള്‍ പാക്കിസ്ഥാന്‍ പകരം നല്‍കിയത് ചതിയും വഞ്ചനയും ആണെന്ന് അന്ന് ട്രംപ് വിമര്‍ശിച്ചിരുന്നു. ട്രംപിന്റെ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധമാണ് പാക്കിസ്ഥാനില്‍ ഉയര്‍ന്നത്. പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുകയും ചെയ്തു. സൈന്യത്തിന്റെ ഈ തീരുമാനം നിലവില്‍ മോശമായി കൊണ്ടിരിക്കുന്ന ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ കാര്യമായി ബാധിക്കുമെന്ന് ഉറപ്പാണ്.

അതേ സമയം, പാക്കിസ്ഥാന്‍ നിലപാടില്‍ മാറ്റം വരുത്താന്‍ തയ്യാറായാല്‍ സഹായം പുനഃസ്ഥാപിക്കാന്‍ തയ്യാറാണെന്ന് അമേരിക്ക അറിയിച്ചിട്ടുണ്ട്.

യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ ജനറല്‍ ജോസഫ് ഡണ്‍ഫോര്‍ഡും അടുത്ത ആഴ്ച പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി ചര്‍ച്ച നടത്താന്‍ പാക്കിസ്ഥാനിലേക്ക് തിരിക്കാന്‍ ഇരിക്കെയാണ് സൈന്യം അപ്രതീക്ഷിതമായി ധനസഹായം നിര്‍ത്തലാക്കുകയാണെന്ന തീരുമാനം പ്രഖ്യാപിച്ചത്. ഭീകരരെ ഒറ്റക്കെട്ടായി നേരിടുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള ചര്‍ച്ചയായിരുക്കും സന്ദര്‍ശനത്തിനെ ഉദ്ദേശമെന്ന് യു എസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് അറിയിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top