നടി അനം തനോലി തൂങ്ങി മരിച്ച നിലയിൽ

actress anam tanoli found dead

പാക്കിസ്ഥാൻ മോഡലും നടിയുമായ അനം തനോലിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വീട്ടിലെ കിടപ്പുമുറിയിലെ സീലിംഗ് ഫാനിലാണ് നടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

മാനസിക സമ്മർദ്ദമാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ, സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം.

മാനസികസമ്മർദത്തെ തുടർന്ന് ഡോക്ടറെ കാണാൻ നിശ്ചയിച്ചിരുന്ന ശനിയാഴ്ച മുറിയടച്ച് തൂങ്ങി മരിക്കുകയായിരുന്നുവെന്നും ഭർത്താവ് നവിദ് അഹമ്മദ് പൊലീസിനു മൊഴി നൽകി. എന്നാൽ കൂടുതൽ ചോദ്യം ചെയ്യുന്നതിനുവേണ്ടി ഭർത്താവിനെ കസ്റ്റഡിയിലെടുത്തിരിക്കുകയാണ്.

Top