‘വൈറസ്’ നിപ തന്നെ

കഴിഞ്ഞ ദിവസം ആഷിഖ് അബു പ്രഖ്യാപിച്ച പുതിയ ചിത്രം വൈറസ് കേരളത്തെ പിടിച്ചുലച്ച നിപ വൈറസ് ബാധയെ അടിസ്ഥാനപ്പെടുത്തി തന്നെയുള്ളതാണെന്ന് സംവിധായകന്‍ ആഷിഖ് അബു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ആഷിഖ് ഇക്കാര്യം വ്യക്തമാക്കിയത്. റിമാ കല്ലിങ്കലാണ് വൈറസ് ബാധിതരെ ചികിത്സിക്കുന്നതിനിടെ നിപ ബാധിച്ച് മരിച്ച ലിനിയുടെ വേഷം ചെയ്യുന്നത്. രേവതി ആരോഗ്യമന്ത്രി ഷൈലജടീച്ചറുടെ വേഷം ചെയ്യും. നിപയെ പിടിച്ച് കെട്ടിയതിന് പിന്നിലെ കൂട്ടായ്മയാണ് ഈ ചിത്രം പറയുന്നത്. നിപ വൈറസ് സംബന്ധിച്ച ചികിത്സയിലും പ്രതിരോധ പ്രവര്‍ത്തനങ്ങളിലും നേരിട്ട് പങ്കെടുത്തവരുടെ അനുഭവങ്ങളാണ് സിനിമയില്‍ ഉള്‍പ്പെടുത്തുന്നതെന്നും ആഷിഖ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങിയപ്പോള്‍ തന്നെ സിനിമ നിപയെ അടിസ്ഥാനപ്പെടുത്തിയാണെന്ന് വാര്‍ത്തകള്‍ പരന്നിരുന്നു. നിപ പടർന്നുപിടിച്ച സമയത്ത് ഏറ്റവും ശ്രദ്ധേയമായ ഒരു ചിത്രമാണ് പോസ്റ്ററിനായി ഉപയോഗിച്ചിരിക്കുന്നത്. കോഴിക്കോട് മെഡിക്കൽ കോളജിലെ നിപ നിരീക്ഷണ വാർഡിൽ നിന്ന് രോഗികളുടെ വസ്ത്രങ്ങളം അവശിഷ്ടങ്ങളും സംസ്‌കരിക്കാനായി സ്‌ട്രെച്ചറിൽ കൊണ്ടുപോകുന്ന ജീവനക്കാരുടെ ചിത്രമാണിത്.
രേവതി, ആസിഫ് അലി, പാർവതി, റിമ കല്ലിങ്കൽ, ടോവിനോ തോമസ്, കാളിദാസ് ജയറാം, രമ്യാ നമ്പീശൻ, സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ, ചെമ്പൻ വിനോദ് തുടങ്ങി വൻ താരനിരയാണ് സിനിമയിൽ അണിനിരക്കുന്നത്.
കെഎൽ10 പത്ത് എന്ന ചിത്രത്തിന്റെ സംവിധായകനും സുഡാനി ഫ്രം നൈജീരിയയുടെ ഇരട്ടതിരക്കഥാകൃത്തുക്കളിൽ ഒരാളുമായ മുഹ്‌സിൻ പെരാരിയും, വരത്തന്റെ തിരക്കഥാകൃത്ത് സുഹാസും, ഷർഫുവും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. രാജീവ് രവിയാണ് ഛായാഗ്രഹണം. സമീറ സനീഷാണ് വസ്ത്രാലങ്കാരം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here