എലിപ്പനി പടരുന്നു; ഇന്ന് അഞ്ച് മരണം

Leptospirosis

എലിപ്പനി ഭീതി അകലുന്നില്ല. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് സംസ്ഥാനത്ത് ഇന്ന് അഞ്ച് പേര്‍ എലിപ്പനി ബാധിച്ച് മരിച്ചു. കഴിഞ്ഞ മാസം 20 മുതല്‍ എലിപ്പനി ബാധിച്ചു മരിച്ചവരുടെ എണ്ണം ഇതോടെ 56 ആയി. ഇന്നു മരിച്ചവരില്‍ ഒരാളുടെ മരണം എലിപ്പനി മൂലമാണെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. നാലു പേര്‍ എലിപ്പനി ലക്ഷണങ്ങളോടെ ചികിത്സയില്‍ കഴിയുന്നവരായിരുന്നു. എലിപ്പനി ബാധിച്ച് മലപ്പുറത്ത് രണ്ട് പേര്‍ മരിച്ചപ്പോള്‍ കൊല്ലം, കോട്ടയം, എറണാകുളം ജില്ലകളില്‍ ഓരോരുത്തര്‍ വീതമാണ് മരിച്ചത്. ഇന്ന് മാത്രം 115 പേര്‍ക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പുണ്ട്.

Top