പികെ ശശി എംഎല്‍എയ്ക്കെതിരെയുള്ള പീഡന പരാതി പാര്‍ട്ടി അന്വേഷിക്കും

ഷൊര്‍ണ്ണൂര്‍ എംഎല്‍എ പികെ ശശിയ്ക്കെതിരായ പീഡന പരാതി സിപിഎം അന്വേഷിക്കും. രണ്ടംഗ സംസ്ഥാന സെക്രട്ടരിയേറ്റ് ഉപസമിതിയാണ് പരാതി അന്വേഷിക്കുക. ഇന്ന് ചേരുന്ന പാലക്കാട് ജില്ലാ കമ്മറ്റി യോഗം ഇത് ചര്‍ച്ച ചെയ്യും. ഡിവൈഎഫ്ഐ വനിതാ നേതാവാണ് എംഎല്‍എയ്ക്ക് എതിരെ പരാതി നല്‍കിയത്. പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ടിനാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. രണ്ടാഴ്ച മുമ്പാണ് പരാതി ബോധിപ്പിക്കുന്നത്. ബൃന്ദാ കാരാട്ടിന് പുറമെ സീതാറാം യെച്ചൂരിയ്ക്കും, ചില സംസ്ഥാന നേതാക്കള്‍ക്കും ജില്ലാ നേതാക്കള്‍ക്കും പരാതി ലഭിച്ചിട്ടുണ്ട്. പരാതി ലഭിച്ച വിവരം ബൃന്ദാ കാരാട്ട് അവൈലബിള്‍ പിബിയില്‍ കാര്യം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തെ ഇതെ കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കാന്‍ ചുമതലപ്പെടുത്തുകയായിരുന്നു.
pk sasi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here