വിദേശികൾ നാട്ടിലേക്ക് പണമയക്കുന്നതിന് നികുതി ഏർപ്പെടുത്തുമെന്ന വാർത്ത നിഷേധിച്ച് സൗദി ധനകാര്യ മന്ത്രാലയം

സൗദിയിലെ വിദേശികൾ നാട്ടിലേക്ക് പണമയക്കുന്നതിന് നികുതി ഏർപ്പെടുത്തുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് സൗദി ധനകാര്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ രണ്ട് മൂന്നു ദിവസങ്ങളായി ഇത്തരത്തിലുള്ള പ്രചാരണങ്ങൾ നടക്കുന്നു. എന്നാൽ അന്താരാഷ്ട്ര ചട്ടങ്ങൾക്ക് വിരുദ്ധമായി ഒരു നിയമവും രാജ്യത്ത് ഉണ്ടാകില്ലെന്ന് മന്ത്രാലയം അറിയിച്ചു. വിദേശ നിക്ഷേപകർക്ക് അനുകൂലമായ രാജ്യമാണ് സൗദി അറേബ്യ. കൂടുതൽ വിദേശ നിക്ഷേപകരെ ആകർഷിക്കുക എന്നതാണ് വിഷൻ 2030 പദ്ധതിയുടെ ലക്ഷ്യം. മന്ത്രാലയം വിശദീകരിച്ചു. സൗദി ശൂറാ കൌൺസിൽ നാളെ ഇതുസംബന്ധമായി ചർച്ച ചെയ്യുമെന്നും വാർത്തയുണ്ടായിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here