Advertisement

തുടക്കം പാളി; പണിമുടക്കി ‘നെറ്റ്’ വെബ്‌സൈറ്റ്

September 4, 2018
Google News 1 minute Read

തുടങ്ങി ആദ്യദിവസങ്ങളിൽ തന്നെ പണിമുടക്കി ‘നെറ്റ്’ വെബ്‌സൈറ്റ്. സെപ്തംബർ ഒന്ന് മുതലാണ് നെറ്റ് (നാഷണൽ എലിജിബിലിറ്റി ടെസ്റ്റ്) പരീക്ഷയ്ക്കുള്ള അപേക്ഷ ക്ഷണിച്ചത്. എന്നാൽ വെബ്‌സൈറ്റ് രണ്ടാം ദിനം തന്നെ പണിമുടക്കുകയായിരുന്നു.

സെർവർ തകരാറാണ് കാരണം. ഇത്തവണ മുതലാണ് നെറ്റിന്റെ നടത്തിപ്പ് നാഷണൽ ടെസ്റ്റിങ്ങ് ഏജൻസിയെ ഏൽപ്പിച്ചത്. സിബിഎസ്ഇയ്ക്ക് ആയിരുന്നു കഴിഞ്ഞ തവണ വരെ നടത്തിപ്പ് ചുമതല. നിരവധി വിദ്യാർത്ഥികളാണ് ഇതോടെ ആശങ്കയിലായിരിക്കുന്നത്. സെപ്തംബർ 30 ആണ് നെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കേണ്ട അവസാന ദിനം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here