അഭിമന്യു വധക്കേസ്; പ്രതികളായ രണ്ട് എസ്ഡിപിഐ പ്രവർത്തകർക്ക് ജാമ്യം

അഭിമന്യു വധക്കേസിൽ പ്രതികളായ രണ്ട് എസ്ഡിപിഐ പ്രവർത്തകർക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കേസിലെ 22, 23 പ്രതികളായ അനൂപ് ,ഫസൽ എന്നിവർക്കാണ് കോടതി ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കരുത് , താമസിക്കുന്ന പൊലീസ് സ്റ്റേഷൻ പരിധി വിടരുത് എന്നീ ഉപാധികളോടെയാണ് ജാമ്യം.
കൊലപാതകത്തിൽ ഗുഡാലോചന, പ്രതികളെ സംഘടിപ്പിക്കൽ, കൃത്യത്തിനു ശേഷം പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചു എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെയുള്ളത്. സമാന കുറ്റങ്ങൾ ചുമത്തിയ ഏതാനും പ്രതികൾക്ക് കീഴ്‌ക്കോടതി ജാമ്യം അനുവദിച്ചിട്ടുണ്ടെന്നും ഇത് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി രണ്ടു പ്രതികളേയും ഇനിയും കസ്റ്റഡിയിൽ വെക്കേണ്ടതില്ലന്ന് വ്യക്തമാക്കിയത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here