Advertisement

പ്രളയക്കെടുതിയില്‍ അകപ്പെട്ടിരിക്കുന്ന നാഗാലാന്റിന് കേരളത്തിന്റെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

September 5, 2018
Google News 1 minute Read
pinarayi vijayan

പ്രളയക്കെടുതിയില്‍ അകപ്പെട്ടിരിക്കുന്ന വടക്കു കിഴക്കന്‍ സംസ്ഥാനമായ നാഗാലാന്റിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. കേരളത്തിലെ പ്രളയകാലത്ത് നമുക്കരികിലേക്ക് ഓടിയെത്തിയവരാണ് നാഗാലാന്റുകാരെന്നും ആ സ്‌നേഹം നമ്മുടെ മനസിലുണ്ടാകണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. പ്രളയക്കെടുതിയില്‍ നിന്ന് കരകയറാന്‍ നാഗാലാന്റിനെ സഹായിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

‘ഒരു പ്രളയക്കെടുതിയുടെ ദുരിതപര്‍വ്വം താണ്ടുന്നവരാണ് നമ്മള്‍. ഇപ്പോള്‍ വടക്കുകിഴക്കന്‍ സംസ്ഥാനമായ നാഗാലാന്റും പ്രളയക്കെടുതിയില്‍ അകപ്പെട്ടിരിക്കുന്നു. ആപത്ത്കാലത്ത് നമുക്കരികിലേക്ക് ഓടിയെത്തിയവരാണ് നാഗാലാന്റുകാര്‍. നാഗാലാന്റ് ഉപമുഖ്യമന്ത്രി തിരുവനന്തപുരത്തെത്തി എന്നെ കണ്ട് കേരളജനതയോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. അവരുടെ സഹായം കേരളത്തിന് നല്‍കുകയും ചെയ്തു. ആ സ്നേഹം നമ്മുടെ മനസില്‍ എന്നും ഉണ്ടാകണം. പ്രളയക്കെടുതിയില്‍ നിന്നും കരകയറാന്‍ നാഗാലാന്റിനെ നമുക്കും സഹായിക്കാം.. ഈ ദുരിതകാലത്ത് നമുക്ക് നാഗാലാന്റ് ജനതക്കൊപ്പം നില്‍ക്കാം, കേരളത്തിന്റെ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാം’

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here