കെവിൻ വധക്കേസ്; ഒമ്പത് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം നിഷേധിച്ചു

കെവിൻ വധക്കേസിൽ നീനുവിന്റെ പിതാവ്, സഹോദരൻ എന്നിവരടക്കം ഒമ്പത് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. കെവിന്റെ പ്രതിശ്രുത വധു നീനുവിന്റെ സഹോദരനും ഒന്നാം പ്രതിയുമായ ഷാനു ചാക്കോ, അഞ്ചാം പ്രതിയും പിതാവുമായ ചാക്കോ ജോൺ എന്നിവരടക്കം 9 പേരുടെ ജാമ്യാപേക്ഷകളാണ് കോടതി തള്ളിയത്.
കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിലും ഗുഢാലോചനയിലും സഹോദരനും പിതാവിനും പങ്കുണ്ടെന്ന പ്രോസിക്യൂഷന്റെ വാദം കണക്കിലെടുത്താണ് ജാമ്യാപേക്ഷകള്‍ കോടതി തള്ളിയത്.
മൂന്നാം പ്രതി ഇഷാന്‍ ഇസ്മയില്‍, ആറാം പ്രതി മനു മുരളീധരന്‍, പതിനൊന്നാം പ്രതി നിയാസ് മോന്‍, പതിമൂന്നാം പ്രതി ഷിനു എന്നിവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. ക്വട്ടേഷന്‍ സംഘാംഗങ്ങളായ ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ ഗൗരവമല്ലന്നു കണ്ടാണ് കോടതി ജാമ്യം അനുവദിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here