Advertisement

കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് റാലി തുടങ്ങി

September 5, 2018
Google News 0 minutes Read
rally

കേന്ദ്ര സര്‍ക്കാറിന്റെ തൊഴിലാളി കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് കര്‍ഷക തൊഴിലാളി യൂണിയനുകളും, കിസാന്‍ സഭയും സിഐടിയുവും സംയുക്തമായി സംഘടിപ്പിക്കുന്ന കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് റാലി തുടങ്ങി. പൊതുവിതരണം സാവത്രികമാക്കുക, വിലക്കയറ്റം തടയുക, കര്‍ഷക കടം എഴുതിത്തള്ളുക തുടങ്ങിയ പതിനഞ്ചോളം ആവശ്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് പ്രതിഷേധം. കേരളത്തില്‍ നിന്നുള്‍പ്പടെയുള്ള കര്‍ഷകര്‍ റാലിയില്‍ പങ്കെടുക്കും. രാമലീല മൈതാനത്ത് നിന്നാണ് റാലി ആരംഭിക്കുന്നത്. പത്ത് മണിയോടെ റാലി പാര്‍ലമെന്റ് സ്ട്രീറ്റിലെത്തും. രാജ്യത്തെ നാനൂറോളം ജില്ലകളില്‍ നിന്നുള്ള മൂന്ന് ലക്ഷത്തോളം കര്‍ഷകര്‍ റാലിയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here