നടൻ സിദ്ധാർത്ഥ് ഗോപിനാഥിന്റെ ഭാര്യ മരിച്ച നിലയിൽ

smrija

തമിഴ് പുതുമുഖ താരം സിദ്ധാർത്ഥ് ഗോപിനാഥിന്റെ ഭാര്യ സ്മൃജ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. പോലീസ് സിദ്ധാർത്ഥിനെ ചോദ്യം ചെയ്തു. ആത്മഹത്യയാണെന്ന് സംശയിക്കുന്നു. ദാമ്പത്യ പ്രശ്നങ്ങളെ തുടർന്നാണ് മരണം എന്നാണ് സൂചന. ഭാര്യ മരിച്ച ദിവസം ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നു. കുടുംബ പ്രശ്നങ്ങളെ തുടർന്നായിരുന്നു വഴക്ക്. വഴക്കിന് ശേഷം കിടപ്പ് മുറിയിൽ കയറി സ്മൃജ വാതിലടച്ചു. പിറ്റേന്ന് രാവിലെയാണ് സിദ്ധാർത്ഥ് സ്മൃജയെ വിളിക്കുന്നത്. വാതിൽ തുറക്കാത്തതിനെ തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തി മുറി തുറന്നപ്പോഴാണ് മരിച്ച നിലയിൽ സ്മൃജയെ കണ്ടെത്തുന്നത്. ഇരുവരുടേയും കുടുംബാംഗങ്ങളേയും സുഹൃത്തുക്കളേയും ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്.

‘യാഗവരായിനും നാ കാക്ക’  എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് ഗോപിനാഥ് സിദ്ധാർത്ഥ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More