കോവളം ബൈപ്പാസിൽ മത്സരയോട്ടം; കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

Accident harthal

തിരുവനന്തപുരത്ത് കഴക്കൂട്ടംകോവളം ബൈപ്പാസിൽ മത്സരയോട്ടം നടത്തിയ കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. രണ്ടാഴ്ച മുൻപ് ഇതേ സ്ഥലത്തുണ്ടായ വാഹനാപകടത്തിൽ ദമ്പതികൾ മരിച്ചിരുന്നു.

പൂന്തുറ കുമരിച്ചന്ത ജംഗ്ഷനിലാണ് അപകടമുണ്ടായത്. അമിതവേഗതയിലെത്തിയ കാർ ബൈപ്പാസ് റോഡിൽ നിന്നും തെറിച്ചുമാറി സർവ്വീസ് റോഡിലൂടെ പോവുകയായിരുന്ന ബൈക്ക് ഇടിച്ചുതെറിപ്പിച്ചു. ബൈക്ക് യാത്രക്കാരനായ തിരുനെൽവേലി സ്വദേശി രമേശ് അപകടത്തിൽ മരിച്ചു. പൂന്തുറയിലുള്ള ടെക്‌സ്‌റ്റൈൽസിലെ ജീവനക്കാരനായിരുന്നു രമേശ്. മദ്യലഹരിയിൽ മത്സരയോട്ടം നടത്തിയതാണ് അപകടകാരണം. കാറിനുള്ളിൽ നിന്നും മദ്യക്കുപ്പികളും കണ്ടെടുത്തു.

അപകടമുണ്ടാക്കിയ കാറിലുണ്ടായിരുന്ന 3 പേരെ പൂന്തുറ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top