മലപ്പുറത്ത് ബൈക്കും ബസ്സും കൂട്ടിയിടിച്ചു; ബസിന്റെ പിന്‍ചക്രത്തിനടിയില്‍പ്പെട്ട യുവതിക്ക് ദാരുണാന്ത്യം

ബൈക്കും ബസ്സും തമ്മിൽ കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം. മലപ്പുറം തിരുവാലിയിൽ ആണ് അപകടം നടന്നത്. വാണിയമ്പലം സ്വദേശിനി സിമി വർഷ ( 22 ) യാണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന ഭർത്താവിനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിരുവാലി പൂന്തോട്ടത്ത് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം നടന്നത്. വാണിയമ്പലം മൂന്നാംപടി വീട്ടിൽ വിജേഷും (29) ഭാര്യ സിമി വർഷയും ബുള്ളറ്റ് മോട്ടോര്‍സൈക്കിളില്‍ മഞ്ചേരിയിലേക്ക് മൊബൈൽ ഫോൺ വാങ്ങാന്‍ പോകുകയായിരുന്നു.
പൂന്തോട്ടത്ത് വച്ച് എതിരെ വന്ന ബസില്‍ തട്ടി ബൈക്ക് മറിഞ്ഞു. തുടർന്ന് സിമി വർഷ ബസിന്റെ പിൻചക്രത്തിനടിയിൽ പെടുകയായിരുന്നു. ഭർത്താവിന് നിസാര പരിക്കേറ്റിട്ടുണ്ട്. മൃതദേഹം മഞ്ചേരിയിൽ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Story Highlights : malappuram bike accident women dies
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here