തച്ചങ്കരിയുടെ പെരുമാറ്റം സ്വേഛാധിപതിയെ പോലെ: പന്ന്യന്‍

കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരിയെ പരസ്യമായി ഭീഷണിപ്പെടുത്തി സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ രംഗത്ത്. തച്ചങ്കരിയുടെ പെരുമാറ്റം സ്വേഛാധിപതിയെ പോലെയാണെന്നും വച്ചു പൊറുപ്പിക്കില്ലെന്നും പന്ന്യന്‍ പറഞ്ഞു. എംഡിയുടെ നയങ്ങള്‍ ചോദ്യം ചെയ്ത് കെഎസ്ആര്‍ടിസി സംയുക്ത തൊഴിലാളി യൂണിയന്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെഎസ്ആര്‍ടിസി എംഡി എന്ന നിലയില്‍ തച്ചങ്കരി സ്വീകരിക്കുന്ന പല നടപടികളും കമ്മീഷന്‍ കൈപ്പറ്റാനുള്ള നീക്കത്തിന്റെ ഭാഗമായാണ്. എംഡിയുടെ പേര് പറയുന്നത് പോലും നാണക്കേടാണ്. ഇന്ന് വന്ന് നാളെ പോകേണ്ടവനാണ് താനെന്ന കാര്യം തച്ചങ്കരി മറക്കരുതെന്നും പന്ന്യന്‍ കൂട്ടിച്ചേര്‍ത്തു. ആളുകുറഞ്ഞ സമയങ്ങളിലെ സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുന്നതിനെതിരെയും എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടുന്നതിനെതിരെയുമാണ് തൊഴിലാളി യൂണിയന്റെ നിരാഹാര സമരം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here