Advertisement

സ്ഥിരതാമസാനുമതി നൽകുന്ന ആദ്യ ഗൾഫ് രാജ്യമായി ഖത്തർ

September 6, 2018
Google News 0 minutes Read
qatar becomes the first gulf country to grant permanent residency

ഖത്തറിൽ ഇരുപത് വർഷം ജോലി ചെയ്ത വിദേശികൾക്ക് സ്ഥിരതാമസാനുമതി. സ്ഥിരതാമസാനുമതി ലഭിക്കുന്നവർക്ക് സ്വദേശികളുടെ മുഴുവൻ ആനുകൂല്യങ്ങളും ലഭിക്കും. ഭരണഘടനയിൽ തന്നെ മാറ്റം വരുത്തി കൊണ്ടാണ് അമീറിന്റെ സുപ്രധാന പ്രഖ്യാപനം. രാജ്യത്ത് ഇരുപത് വർഷം പൂർത്തിയായവർക്കും ഖത്തറിൽ ജനിച്ച് പത്ത് വർഷം ഇവിടെ തുടർന്നവർക്കുമാണ് സ്ഥിരതാമസാനുമതി നൽകുക. ഇതോടെ സ്ഥിരതാമസാനുമതി നൽകുന്ന ആദ്യ ഗൾഫ് രാജ്യമായി ഖത്തർ

സ്ഥിര താമസാനുമതി ലഭിക്കുന്നവർക്ക് സ്വദേശികൾക്ക് ലഭിക്കുന്നത് പോലെ വിദ്യഭ്യാസം, ചികിത്സ, തൊഴിൽ എന്നീ മേഖലയിൽ പ്രത്യേക പരിഗണ ലഭിക്കും. ഗൾഫ് മേഖലയിൽ ഇത്തരത്തിലൊരു നയം നടപ്പിലാക്കുന്ന ആദ്യ രാജ്യമാണ് ഖത്തർ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here