സ്വവര്‍ഗ ലൈംഗികത ചികിത്സിക്കേണ്ട മാനസിക വൈകൃതം: കെ.പി ശശികല

sasikala

സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമല്ലെന്ന സുപ്രീം കോടതിയുടെ ചരിത്രവിധി വന്നതിനു പിന്നാലെ വിവാദ പരാമര്‍ശവുമായി ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല. സ്വവര്‍ഗ ലൈംഗികത സ്വഭാവ വൈകൃതമാണെന്നും അതിനെ സ്വാതന്ത്ര്യമായി തെറ്റിദ്ധരിക്കുകയാണെന്നും ശശികല പറഞ്ഞു.

മനുഷ്യന്റെ സ്വാതന്ത്ര്യത്തിന് പരിധികളും പരിമിതികളും ഉണ്ട്. അത് മൃഗത്തിന്റേതിന് തുല്യമല്ല. ചില വ്യവസ്ഥകള്‍ ഇല്ലെങ്കില്‍ പരിധിയില്ലാതെ സ്വാതന്ത്ര്യം ഉപയോഗിച്ച് അത് മൊത്തം ബുദ്ധിമുട്ടായി മാറും. സ്വവര്‍ ലൈംഗികത ചികിത്സ ആവശ്യമായൊരു മാനസിക വൈകൃതമായിട്ടാണ് തനിക്ക് തോന്നുന്നതെന്നും ശശികല കൂട്ടിച്ചേര്‍ത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top