പി.കെ ശശി എം.എല്‍.എക്കെതിരായ പീഡന ആരോപണത്തില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് വി.എസ്

vs

ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശി എം.എല്‍.എക്കെതിരായ പീഡന ആരോപണത്തില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍.

ഇതിനെ കുറിച്ച് പഠിച്ച ശേഷം നടപടിയുണ്ടാകും. സ്ത്രീകളുടെ വിഷയമായതുകൊണ്ട് തന്നെ ശക്തമായ നടപടി പ്രതീക്ഷിക്കാമെന്നും വി.എസ് പ്രതികരിച്ചു. ശശിക്കെതിരെ പാര്‍ട്ടിക്കു പരാതി കിട്ടിയ ദിവസവും മാധ്യമങ്ങള്‍ പറയുന്നതുമായ തീയതി ഒത്തുനോക്കണമെന്ന് ഇന്നലെ വിഎസ് പറഞ്ഞിരുന്നു.

Top