സ്വകാര്യ സ്ക്കൂളുകളിലെ ഫീസ് നിർണ്ണയിക്കാൻ സർക്കാറിന് അധികാരമില്ലെന്ന് ഹൈക്കോടതി

സ്വകാര്യ സ്ക്കൂൾ ഫീസ് നിയന്ത്രിക്കാൻ സർക്കാറിന് അധികാരമുണ്ടെന്ന സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. ഫീസ് നിർണ്ണയം സ്ക്കൂളിന്റെ ചുമതലയാണെന്നും രക്ഷിതാക്കൾക്കും കുട്ടികൾക്കും ഇതിൽ അഭിപ്രായം പറയാനാകില്ലെന്നും ബെഞ്ച് വ്യക്തമാക്കി. എറണാകുളത്തെ ശ്രീ ശ്രീ രവിശങ്കർ വിദ്യാമന്ദിർ മാനേജ്മെന്റ് നൽകിയ അപ്പീലിലാണ് ബെഞ്ചിന്റെ വിധി. ഈ സ്ക്കൂളിലെ ഫീസ് വർദ്ധിപ്പിച്ചതിനെതിരെ ചില രക്ഷിതാക്കൾ പ്രതിഷേധം സംഘടിപ്പിക്കുകയും അതിന് പിന്നാലെ വിദ്യാർത്ഥികളെ സ്ക്കൂളിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ രക്ഷിതാക്കൾ നൽകിയ ഹർജിയിലായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവ്. ഇതാണിപ്പോൾ ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News