‘തോറ്റില്ല, പക്ഷേ!’; യുഎസ് ഓപ്പണില്‍ നിന്ന് പരിക്കിനെ തുടര്‍ന്ന് നദാല്‍ പിന്മാറി

raphael nadal

യുഎസ് ഓപ്പണില്‍ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചും അര്‍ജന്റീനയുടെ ജുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പൊട്രോയും തമ്മില്‍ കലാശപോരാട്ടം നടക്കും. ഡെല്‍ പൊട്രോക്കെതിരായ സെമി ഫൈനലില്‍ നിന്ന് ഒന്നാം നമ്പര്‍ താരം സ്‌പെയിനിന്റെ റാഫേല്‍ നദാല്‍ പരിക്കിനെ തുടര്‍ന്ന് പിന്മാറിയതോടെയാണ് ജോക്കോവിച്ചിന്റെ എതിരാളിയായി ഡെല്‍ പൊട്രോ എത്തിയത്. 7-6 (7-3) 6-2 എന്ന സ്‌കോറില്‍ നില്‍ക്കേ വലത് കാല്‍മുട്ടിലേറ്റ പരിക്കിനെ തുടര്‍ന്നാണ് നദാല്‍ പിന്മാറിയത്. 21-ാം സീഡ് ജപ്പാന്റെ കെയ് നിഷ്‌കോരിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് ജോക്കോവിച്ച് ഫൈനലിലേക്കെത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top