Advertisement

അഭിമന്യു കൊലപാതകം; ഒരാൾകൂടി പിടിയിൽ

September 8, 2018
0 minutes Read
one more booked in connection with abhimanyu murder case

മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾകൂടി പിടിയിൽ. കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്ത നെട്ടൂർ സ്വദേശിയും പോപ്പുലർഫ്രണ്ട് പ്രവർത്തകനുമായ അബ്ദുൾ നാസർനെയാണ് പോലീസ് പിടികൂടിയത്.

തമിഴ്‌നാട്ടിൽ ഒളിവിലായിരുന്ന ഇയാൾ നാട്ടിലേക്കുവരുംവഴി അങ്കമാലിക്കും ആലുവയ്ക്കും ഇടയിൽവച്ചാണ് പിടിയിലായത്. ഒളിവിൽ കഴിയുന്ന മറ്റു ചില പ്രതികളെക്കുറിച്ചുള്ള വിവരം ഇയാളിൽനിന്ന് ലഭിച്ചതായാണ് സൂചന. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 18 ആയി. കേസിൽ 30 പ്രതികളാണുള്ളത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top