തെലങ്കാനയില്‍ ബിജെപി ഒറ്റയ്ക്ക് മല്‍സരിക്കും

തെലങ്കാനയില്‍ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മല്‍സരിക്കാന്‍ ബിജെപി തീരുമാനം. മോദി തരംഗത്തിലൂടെ 2014നേക്കാള്‍ നിലമെച്ചപ്പെടുത്താനാണ് ബിജെപി തീരുമാനം.എന്നാല്‍ ടിആര്‍എസിന്‌റെ് പരോക്ഷപിന്തുണയെങ്കിലുമില്ലാതെ നിലമെച്ചപ്പെടുത്താന്‍ കഴിയുമോ എന്നതാണ് പ്രധാന വെല്ലുവിളി.പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തനങ്ങള്‍ നടക്കുക.
സംസ്ഥാനത്ത് 50 യോഗങ്ങള്‍ നടത്തും.ആദ്യ യോഗം ഈ മാസം 15ന് അമിത് ഷായുടെ നേതൃത്വത്തില്‍ നടക്കും.സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ പാര്‍ട്ടി അധ്യക്ഷന്‍ തന്നെ തീരുമാനമമെടുക്കും.സംസ്ഥാനത്ത് പ്രധാനമന്ത്രിയുടെ പരിപാടികള്‍ സംബന്ധിച്ച് തീരുമാനമായിട്ടില്ല.