നാല് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർക്ക്‌ സ്ഥലം മാറ്റം

നാല് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെ സ്ഥലം മാറ്റി സുപ്രീം കോടതി കൊളീജിയം. ജസ്റ്റിസ് പ്രിങ്കർ ദിവാകർ, ജസ്റ്റിസ് ലനസുങ്കും ജാമിർ, ജസ്റ്റിസ് കോട്ടീശ്വർ സിങ്ങ്, ജസ്റ്റിസ് സുരേഷ് കുമാർ കെയ്ത്ത് എന്നിവരെയാണ് സ്ഥലം മാറ്റുക.

ചത്തീസ്ഗഡ് ഹൈക്കോടതി ജസ്റ്റിസ് പ്രിങ്കർ ദിവാകറിനെ അലഹാബാദ് കോടതിയിലേക്കും, ഗോഹടി ഹൈക്കോടതിയിലെ അഡിഷ്ണൽ ജഡ്ജായിരുന്ന ലനസുങ്കും ജാമിറിനെ മണിപ്പൂർ ഹൈക്കോടതിയിലേക്കും, മണിപ്പൂർ ഹൈക്കോടതിയിലെ ജസ്റ്റിസ് കോട്ടീശ്വർ സിങ്ങിനെ തിരിച്ചും, തെലങ്കാന ആന്ധപ്രദേശ് ജഡ്ജായ ജസ്റ്റിസ് സുരേഷ് കുമാർ കെയ്ത്തിനെ ഡൽഹി കോടതിയിലേക്കുമാണ് സ്ഥലം മാറ്റുന്നത്.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, ജസ്റ്റിസ് എംബി ലോകൂർ, ജസ്റ്റിസ് കുര്യൻ ജോസഫ്, ജസ്റ്റിസ് എകെ സിക്രി എന്നിവരടങ്ങിയ കൊളീജിയമാണ് സ്ഥലം മാറ്റാൻ നിർദ്ദേശംവെച്ചത്.

സ്ഥലം മാറ്റാനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് ദിവാകർ കൊളീജിയത്തിന് അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ മെച്ചപ്പെട്ട ഭരണത്തിനായി തീരുമാനം അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി കൊളീജിയം തീരുമാനത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു.

Top