ബന്ദും ഹര്‍ത്താലും വില്ലനായില്ല; രമേശ് ചെന്നിത്തലയുടെ മകന്റെ വിവാഹ നിശ്ചയം കഴിഞ്ഞു

 

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകൻ ഡോക്ടർ രോഹിത്തിന്റെയും എറണാകുളം വൈറ്റിലയിലെ വ്യവസായി ഭാസിയുടേയും ജയലക്ഷ്മിയുടേയും മകൾ ശ്രീജ ഭാസിയും തമ്മിലുള്ള വിവാഹ നിശ്ചയം കൊച്ചി അവന്യു സെന്ററിൽ നടന്നു. രോഹിത്ത് അമൃത ആശുപത്രിയിലേയും ശ്രീജ അമേരിക്കയിലും ഡോക്ടറാണ്. വിവാഹ നിശ്ചയം മുൻപേ തീരുമാനിച്ചതാണെന്നും അതുകൊണ്ടാണ് മാറ്റി വയ്ക്കാതിരുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ക്ഷണിക്കപ്പെട്ട അതിഥികളെല്ലാം കാറിലും, രമേശ് ചെന്നിത്തല ഡി.സി.സി ഓഫീസിൽ നിന്നും സ്കൂട്ടറിലുമാണ് വന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top