സ്വത്ത് വിവരങ്ങള്‍ സമര്‍പ്പിക്കാത്ത ജനപ്രതിനിധികള്‍ അയോഗ്യത നേടിരേണ്ടി വരും: ഹൈക്കോടതി

യഥാസമയം സ്വത്ത് വിവരങ്ങള്‍ സമര്‍പ്പിക്കാത്ത തദ്ദേശ ഭരണ ജനപ്രതിനിധികള്‍ അയോഗ്യത നേരിടേണ്ടി വരുമെന്ന് ഹൈക്കോടതി. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ സ്വത്ത് വിവരങ്ങള്‍ സമര്‍പ്പിക്കാനുള്ള സമയപരിധി 6 മാസത്തേക്ക് കൂടി നീട്ടണമെന്നും സര്‍ക്കാരിനു നല്‍കിയ നിവേദനം പരിഗണിക്കാന്‍ നിര്‍ദേശിക്കണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. പട്ടാമ്പി മുനിസിപ്പല്‍ കൗണ്‍സിലര്‍ കെ. ബഷീറും മറ്റും സമര്‍പ്പിച്ച ഹര്‍ജിയാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് തള്ളിയത്.
പഞ്ചായത്ത് മുനിസിപ്പല്‍ നിയമകാരം ജനപ്രതിനിധികള്‍ ചുമതല ഏല്‍ക്കുന്ന ദിവസം മുതല്‍ 15 മാസത്തിനകം സ്വത്ത് വിവരം സമര്‍പ്പിക്കണമായിരുന്നു. എന്നാല്‍, മുനിസിപ്പല്‍ നിയമം ഭേദഗതി ചെയ്ത സര്‍ക്കാര്‍ സമയപരിധി 30 മാസമായി നീട്ടി.
തങ്ങള്‍ നാമനിര്‍ദേശ പത്രികക്കൊപ്പം സ്വത്ത് വിവരങ്ങള്‍ സമര്‍പ്പിച്ചെന്നും മുന്നു വര്‍ഷം കൂടുമ്പേള്‍ സ്വത്ത് വിവരം സമര്‍പ്പിക്കണമെന്ന വ്യവസ്ഥ നീതികരിക്കാനാവില്ലന്നും ഹര്‍ജിക്കാര്‍ ചുണ്ടിക്കാട്ടിയെങ്കിലും കോടതി അനുവദിച്ചില്ല. അംഗങ്ങള്‍ അയോഗ്യരായാല്‍ മുനിസിപ്പാലിറ്റികള്‍ അടക്കം 1000 വാര്‍ഡുകളില്‍ തെരഞ്ഞെടുപ്പ് വേണ്ടി വരുമെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. വിവിധ മുനിസിപ്പാലിറ്റികളിലായി 327 അംഗങ്ങള്‍ സ്വത്ത് വിവരം നല്‍കിയിട്ടില്ലന്ന് കോടതി വിലയിരുത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here